SignIn
Kerala Kaumudi Online
Monday, 21 October 2024 10.06 PM IST

ഇന്ത്യയിൽ മികച്ച വളർച്ച നേടുന്ന കാറുകൾ

Increase Font Size Decrease Font Size Print Page
hyundai

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനൊപ്പം യാത്ര വാഹനങ്ങളുടെ വില്പനയും വൻ മുന്നേറ്റമാണ് നടത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി, വാഗണർ, എർട്ടിഗ, ബ്രെസ,ഇക്കോ, ഡിസയർ ടാറ്റ പഞ്ച്, നെക്‌സോൺ, മഹീന്ദ്ര സ്കോർപ്പിയോ എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവും മികച്ച വില്പന നേടിയത്.

ഹ്യുണ്ടായ് ക്രെറ്റ

കഴിഞ്ഞ മാസം 17,350 വാഹനങ്ങളുടെ വില്പനയുമായി ഹ്യുണ്ടായ് ക്രെറ്റ മികച്ച പ്രകടനം കാഴ്‌ചവെച്ചു. മുൻവർഷം ഇതേകാലയളവിനേക്കാൾ 23 ശതമാനം വർദ്ധനയാണുണ്ടായത്. ടാറ്റ കർവിനോട് ശക്തമായി മത്സരിച്ചാണ് ക്രെറ്റ വളർച്ച നേടിയത്.

മാരുതി സ്വിഫ്‌റ്റ്

നവീകരിച്ച മാരുതിയുടെ സ്വിഫ്റ്റിന് ഉപഭോക്താക്കളുടെ ഇടയിൽ പ്രിയം ഏറുകയാണ്. കഴിഞ്ഞ മാസം 16,854 സ്വിഫ്‌റ്റ് വാഹനങ്ങളുടെ വില്പനയാണ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ജൂലായ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ ഇടിവുണ്ടായി.

മാരുതി വാഗണർ

കഴിഞ്ഞ മാസം മാരുതി വാഗണറുകളുടെ വില്പനയിൽ മികച്ച വർദ്ധന ദൃശ്യമായി, ജൂലായിൽ 16,191 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷം ഇക്കാലയളവിൽ വില്പന 12,970 യൂണിറ്റുകളായിരുന്നു.

ടാറ്റ പഞ്ച്

ടാറ്റ പഞ്ചിന്റെ വാഹന വില്പന കഴിഞ്ഞ മാസവും മികച്ച മുന്നേറ്റം നേടി. ജൂലായിൽ 16,121 വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. മുൻവർഷം ഇക്കാലയളവിൽ വില്പന 12,019 യൂണിറ്റുകളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.