SignIn
Kerala Kaumudi Online
Tuesday, 20 August 2024 5.41 AM IST

'പടക്കുതിര' മൂവാറ്റുപുഴയിൽ.

aju-varghese


അജു വർഗീസ്,സിദ്ദിഖ്, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന പടക്കുതിര എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴ വാളകത്ത് ആരംഭിച്ചു. ഇന്ദ്രൻസ്,നന്ദു ലാൽ, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ളയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ ശിവാനന്ദൻ,സായ് ശരവണൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു. ഛായാഗ്രഹണം: ജിജു സണ്ണി. തിരക്കഥ സംഭാഷണം: ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ. എഡിറ്റർ: ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ: ഡോക്ടർ അജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിന്നി ദിവാകർ, പ്രൊഡക്ഷൻ കൺട്രോളർ: വിനോഷ് കൈമൾ, കല: സുനിൽ കുമാരൻ, മേക്കപ്പ്: പ്രതീഷ് വിജയൻ, കോസ്റ്റ്യൂംസ്‌: മെർലിൻ ലിസബത്ത്, പരസ്യകല: ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ: ജിദു സുധൻ, അസിസ്റ്റന്റ് ഡയറക്ടർ: രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ.എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, ആക്ഷൻ: ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ മാനേജർ: നിധീഷ് പൂപ്പാറ, അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു, പി ആർ ഒ: എ.എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.