കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ ഷെഡ്യൂളായി. കേരളാ ബ്ലാസ്റ്റേഴ്സ് ഈമാസം 23ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ നേരിടും. രാത്രി 7 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ക്വാർട്ടറിൽ എത്തിയ എട്ട് ടീമുകളുടേയും പ്രതിനിധകളെ വീഡിയോകോൾ വഴി പങ്കെടുപ്പിച്ചാണ്ക്വാർട്ടർ ഫിക്സറിനായുള്ള നറുക്കെടുപ്പ്നടത്തിയത്. നാല് വേദികളിലായാണ് മത്സരം നടക്കുന്നത്. ക്വാർട്ടർ ഫൈനലിലെ രണ്ടാം മത്സരമായ ഷില്ലോംഗ് ലജോംഗ് - ഈസ്റ്റ് ബംഗാൾ പോരാട്ടം സുരക്ഷാ കാരണങ്ങളെ തുടർന്ന് കൊൽക്കത്തയിൽ നിന്നും ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റി.
മത്സരക്രമം
നാളെ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. - ഇന്ത്യൻ ആർമി എഫ്.ടി. ( വൈകിട്ട് 4 മുതൽ സായ് സ്റ്റേഡിയം കൊക്രാഞ്ഞർ)
നാളെ - ഷില്ലോംഗ് ലജോംഗ്് എഫ്.സി. - ഈസ്റ്റ് ബംഗാൾ എഫ്.സി. ( രാത്രി 7മുതൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഷില്ലോംഗ്)
ആഗസ്റ്റ് 23
മോഹൻ ബഗാൻ - പഞ്ചാബ് എഫ്.സി. (വൈകിട്ട് 4 മുതൽ ജെ.ആർ .ഡി. ടാറ്റ കോംപ്ലക്സ്, ജംഷഡ്പൂർ)
ആഗസ്റ്റ് 23
ബംഗളൂരു എഫ്.സി. - കേരളാ ബ്ലാസ്റ്റേഴ്സ് (രാത്രി 7മുതൽ വിവേകാനന്ദ യുവഭാരതി ക്രിരംഗൻ,കൊൽക്കത്ത)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |