റെസ്റ്റോറന്റുകളിൽ നിക്ഷേപിക്കുന്നത് ഏറ്റവും മോശം ബിസിനസാണെന്ന് അമേരിക്കൻ ശതകോടീശ്വരനും പേപാൽ സ്ഥാപകനുമായ പീറ്റർ തീൽ ഒരിക്കൽ പറഞ്ഞിരുന്നു. ബ്രാൻഡുകൾ തമ്മിലുള്ള മത്സരം, മന്ദഗതിയിലുള്ള വളർച്ച, കുറഞ്ഞ വേതനം എന്നിവയെല്ലാമാണ് റെസ്റ്റോറന്റുകളെ ആകർഷകമല്ലാത്ത നിക്ഷേപമാക്കി മാറ്റുന്നതെന്ന് തീൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ യുഎസിലേക്ക് കുടിയേറി ഒരു റെസ്‌റ്റോറന്റ് സ്ഥാപിച്ച ഗുജറാത്തിക്കാരൻ തീലിന്റെ അഭിപ്രായങ്ങൾ ചിലപ്പോൾ ഒന്നു തിരുത്തിയേക്കും. റെസ്‌റ്റോറന്റ് സ്ഥാപിച്ച് ഇന്ന് യുഎസിൽ അറിയപ്പെടുന്ന കോടീശ്വരനായ ഒരു ഗുജറാത്തിക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
സുനിൽ എന്ന ഒരു എക്സ് ഉപയോക്താവ് തന്റെ ഗുജറാത്തി സുഹൃത്ത് അമേരിക്കയിലേക്ക് കുടിയേറി, ഒരു ഗുജറാത്തി റെസ്റ്റോറന്റ് തുറന്ന്, ഇപ്പോൾ അവസരങ്ങളുടെ രാജ്യത്ത് സുഖപ്രദമായ ജീവിതം നയിക്കുന്നതിന്റെ കഥ പങ്കിട്ടതോടെയാണ് ഈ കോടീശ്വരനെക്കുറിച്ച് ലോകം അറിയുന്നത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടും സംരംഭകത്വത്തിൽ വിജയം കൈവരിക്കാൻ കഴിഞ്ഞ സുഹൃത്തിന്റെ വിജയഗാഥ വിവരിക്കുമ്പോൾ, തന്റെ ബിരുദാനന്തര ബിരുദത്തെക്കുറിച്ചും സുനിൽ തമാശയോടെ പറയുന്നുമുണ്ട്.
'ഇത് പട്ടേൽ, 430കാരനായ ഇദ്ദേഹം ന്യൂജേഴ്സിയിൽ ഒരു റെസ്റ്റോറന്റ് നടത്തുകയാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത നിങ്ങളെ ചിലപ്പോൾ ഞെട്ടിക്കും. പത്താം ക്ലാസ് വരെ മാത്രമാണ് അദ്ദേഹം പഠിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യം പറയുന്ന എന്റെ വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദമാണ്. റെസ്റ്റോറന്റ് ബിസിനസ് ഏറ്റവും മോശം ബിസിനസാണെന്നും പരാജയപ്പെടാൻ സാദ്ധ്യതയേറെയാണെന്നുമുള്ള പീറ്റർ തീലിന്റെ അഭിപ്രായത്തെക്കുറിച്ച് ഞാൻ പട്ടേലിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ആ സമയത്ത് നെറ്റി ചുളിക്കുകയാണ് ചെയ്തത്. സത്യാവസ്ഥ എന്നാൽ പട്ടേലിന് തീലിനെക്കുറിച്ച് യാതൊന്നും അറിയില്ല'- സുനിൽ എക്സിൽ കുറിച്ചു.
പട്ടേലിനെക്കുറിച്ച് സുനിൽ പറയുന്നത്
റെസ്റ്റോറന്റ് മേഖലയിൽ കാലെടുത്തുവച്ച പട്ടേലിന്റെ വിജയം വളരെ പെട്ടെന്നായിരുന്നു. തുടക്ക സമയത്ത് അമ്പതോളം കുടംബങ്ങൾ പട്ടേലിന്റെ സ്ഥിരം കസ്റ്റമറായിരുന്നു. ഒരിക്കൽ ഉപഭോക്താക്കളുടെ സ്വഭാവത്തെക്കുറിച്ച് പട്ടേൽ തന്നോട് വിശീദകരിച്ചിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ സ്വഭാവം നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല. ഒരു ദിവസം ഭക്ഷണത്തിന് ഉപ്പു കുറഞ്ഞെന്ന് പറഞ്ഞ് ജീവനക്കാരെ സമീപിച്ചു. അവർ ഭക്ഷണത്തിൽ കുറച്ച് ഉപ്പ് ചേർത്തതിന് ശേഷമാണ് ഭക്ഷണം കഴിച്ചത്. അക്കാരം കൊണ്ട് അവർ അവിടെ ഭക്ഷണം കഴിക്കുന്നത് നിർത്തിയിട്ടില്ല.
റെസ്റ്റോറന്റിനായി മികച്ച സ്ഥലം തിരഞ്ഞെടുക്കുന്നതാണ് വിജയത്തിനുള്ള മറ്റൊരു ഘടകം, സ്ഥലം ഏറ്റവും പ്രധാനപ്പെട്ടതാണ്. ന്യൂജേഴ്സിയിലെ റോബിൻസ്വില്ലെ ടൗൺഷിപ്പിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് പട്ടേൽ റെസ്റ്റോറന്റ് ആരംഭിച്ചത്. ന്യൂയോർക്കിൽ നിന്നും പെൻസിൽവാനിയയിൽ നിന്നും ധാരാളം ഗുജറാത്തികൾ ടൂറിസ്റ്റ് ബസിൽ റോബിൻസ്വില്ലിലെ സ്വാമിനാരായണ ക്ഷേത്രം സന്ദർശിക്കുമ്പോൾ ഈ റെസ്‌റ്റോന്റിൽ കയറി സ്വാദിഷ്ടമായ ഗുജറാത്തി ഭക്ഷണം കഴിക്കും. ഒരു ബസിൽ ചിലപ്പോൾ 50 മുതൽ 75 പേർ വരെയുണ്ടാകും.
തന്റെ സുഹൃത്ത് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പരിപ്പ്, ചാവൽ, റൊട്ടി, സബ്ജി, ധോക്ല എന്നിവ പാചകം ചെയ്യുക മാത്രമാണ് ചെയ്യുക. 10 വർഷത്തിനുള്ളിൽ അവൻ ഒരു കോടീശ്വരനായി. അദ്ദേഹത്തിന് എംബിഎ ഇല്ല, വെറും പത്താം ക്ലാസ്. റിസ്‌ക് എടുക്കാനുള്ള ധൈര്യം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അത് കാരണമാണ് അദ്ദേഹം ഇന്ന് കോടീശ്വരാനായി തുടരുന്നത്. സുനിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് 3 ലക്ഷത്തോളം പേരാണ് കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |