തിരുവനന്തപുരം: രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് സംസ്ഥാനങ്ങളിൽ കലാപമുണ്ടായ കാലത്താണ് രാജീവ് അധികാരത്തിലെത്തിയത്. രാജ്യതാത്പര്യത്തെ മുൻനിറുത്തിയെടുത്ത തീരുമാനങ്ങളിലൂടെയാണ് അവിടങ്ങളിൽ അദ്ദേഹം സമാധാനം കൊണ്ടുവന്നത്. രാജീവിന്റെ സംഭാവനകൾ ശരിയായ രീതിയിൽ കാലം വിലയിരുത്തുമെന്നും തരൂർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വി.എസ്. ശിവകുമാർ, ഡി. സുദർശനൻ, വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു. ജി.എസ്. ബാബു, മണക്കാട് സുരേഷ്, അയിര സുരേന്ദ്രൻ, കടകംപള്ളി ഹരിദാസ്, ജോൺസൺ ജോസഫ്, കമ്പറ നാരായണൻ, മുടവൻമുഗൾ രവി, എം. ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, കുടപ്പനക്കുന്ന് സുഭാഷ്, വാഴോട്ടുകോണം ചന്ദ്രശേഖരൻ, എം.എ. പത്മകുമാർ, ആർ. ഹരികുമാർ, സേവ്യർ ലോപ്പസ്, മനേഷ് രാജ്, മുത്തുകൃഷ്ണൻ, ചാല സുധാകരൻ, നദീറ സുരേഷ്, കൊഞ്ചിറവിള വിനോദ്, പ്രേം.ജി, എം. പ്രസാദ്, മണ്ണാംമൂല രാജൻ, ആർ. ലക്ഷ്മി, ഗായത്രി വി. നായർ, അനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |