തിരുവനന്തപുരം: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സിയുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങൾക്കും സി.ഐ.ടി.യു ഭാരവാഹി യോഗത്തിൽ പങ്കെടുക്കാനുമാണ് തലസ്ഥാനത്തെത്തിയത്. മാദ്ധ്യമങ്ങൾ കൽപ്പിത കഥകൾ മെനയുകയാണ്. പാർട്ടിയെടുക്കുന്ന സംഘടനാപരമായ തീരുമാനങ്ങളും ചർച്ചയും മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. തനിക്കെതിരെ നടപടിയുണ്ടെങ്കിൽ ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കും. താൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമല്ല. അച്ചടക്ക നടപടിയെപ്പറ്റി അറിയില്ല. ഇത്തരം വാർത്തയുടെ അച്ഛനാരെന്ന് മാദ്ധ്യമങ്ങൾ അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |