കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള തെറ്റ് ചെയ്തവരുടെ പേര് പറയാതിരിക്കാൻ സർക്കാരിന് എന്താണിത്ര താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ചോദിച്ചു. വാതിലിൽ മുട്ടുന്ന വിദ്വാന്മാരെ ജനമറിയണം. തെറ്റ് ചെയ്തവരുടെ പേര് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും.
നാലര വർഷം റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റിപ്പോർട്ടിൻമേൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടത്. സോളാർ റിപ്പോർട്ട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്ച പോലും എടുത്തില്ല. തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തതിന് സാംസ്കാരിക മന്ത്രി മുടന്തൻ ന്യായമാണ് പറയുന്നത്. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |