SignIn
Kerala Kaumudi Online
Friday, 23 August 2024 8.57 AM IST

ക​യ​ർ​ഫെ​ഡ് ഓ​ണാഘോഷം

bed

ആലപ്പുഴ : ആകർഷകമായ ആനുകൂല്യങ്ങളോടെ കയർഫെഡിന്റെ ഓണം വില്പന സെപ്തംബർ 30 വരെ നടക്കും. മൂന്ന് കോടി രൂപയുടെ വിറ്റുവരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു.

കയർഫെഡിന്റെ ഷോറൂമുകൾ, ഏജൻസികൾ, ഓണക്കാലത്തെ താത്കാലിക സ്റ്റാളുകൾ, സഞ്ചരിക്കുന്ന വില്പനശാലകൾ എന്നിവിടങ്ങളിൽ 50 ശതമാനം വിലക്കുറവിൽ കയർ ഉത്പന്നങ്ങൾ ലഭ്യമാകും. 6,800രൂപ വിലയുള്ള ഡബിൾ കോട്ട്​ മെത്തകൾ വാങ്ങുമ്പോൾ മറ്റൊരെണ്ണം സൗജന്യമായി ലഭിക്കും​.

3,400രൂപ നിരക്കിലുള്ള മെത്ത വാങ്ങുമ്പോൾ പില്ലോയും ബെഡ് ഷീറ്റും നൽകും.

ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം എന്ന സർക്കാർ മുദ്രാവാക്യം ഏറ്റെടുത്ത് ഓണം പദ്ധതികൾ വിജയിപ്പിക്കണമെന്ന് ദേവകുമാർ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ആർ.സുരേഷ്, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ്, ജനറൽ മാനേജർ വി.ബിജു എന്നിവരും പങ്കെടുത്തു.

വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ

അന്ന, ആദി, പ്രിൻസ്​ ബ്രാൻഡുകളിൽ മെത്തകൾ , കയർ മാറ്റുകൾ, മാറ്റിംഗ്​സുകൾ, പി.വി.സി ടഫ്റ്റഡ് മാറ്റുകൾ, റബർ ബാക്ക്ഡ് ഡോർ മാറ്റുകൾ, കയർ ടൈലുകൾ, വിവിധ ഡിസൈനിലെ കയർചവിട്ടികൾ, കൊക്കോഫെർട്ട് ജൈവവളം, പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.

മെഗാകാർണിവൽ സമ്മാന പദ്ധതി

കയർഫെഡ് ഷോറൂം, പ്രദർശനശാലകൾ എന്നിവിടങ്ങളിൽ നിന്ന് 2000രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഓണം ബമ്പർ മെഗാ കാർണിവൽ പദ്ധതിയിൽ പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടറും രണ്ടാം സമ്മാനമായി രണ്ട് പേർക്ക് എ.സിയും ലഭിക്കും. റെഫ്രിജറേറ്റർ, മെക്രോവേവ് ഓവൻ എന്നിവയും സമ്മാന നിരയിലുണ്ട്.

ജീവനക്കാർക്ക് പ്രത്യേക ഡിസ്‌കൗണ്ട്

സർക്കാർ, പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാർക്ക് 38 ശതമാനം വിലക്കിഴിവ് ലഭിക്കും. അദ്ധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കും ബാധകം.

 ഇളവിനായി സ്ഥാപനത്തിന്റെ ഐ.ഡി കാർഡ് സ്വയം സാക്ഷ്യപ്പെടുത്തി കയർഫെഡ് വിപണനശാലയിൽ ഹാജരാക്കണം.

 ഷോറൂമുകളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ഉത്പന്നങ്ങൾ സൗജന്യമായി എത്തിക്കും

പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾ വഴിയും കയർഫെഡ് ഉത്പന്നങ്ങൾ വിറ്റഴിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.