കൊച്ചി: വസ്ത്ര വ്യാപാര മേഖലയിലെ പ്രമുഖരായ ശീമാട്ടിയുടെ ബ്രാൻഡായ'ശീമാട്ടി യംഗ്'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിങ്ങനെ മൂന്ന് നിലകളിലാണ് തിരൂരിൽ യംഗ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോറായ ശീമാട്ടി യംഗിനെ കിഡ്സ്, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റുകയാണ്.
ഉയർന്ന നിലവാരവും ഫാഷനബിളുമായ കാഷ്വൽ വസ്ത്രങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബീന കണ്ണൻ പറഞ്ഞു. ഒരു ഫാമിലി കാഷ്വൽ വെയർ ഹബായി യംഗിനെ ഉയർത്തുന്നതിന്റെ ആദ്യ നടപടിയാണ് തിരൂർ സ്റ്റോർ.ഒരു വർഷത്തിനുള്ളിൽ കേരളമൊട്ടാകെ പത്ത് സ്റ്റോറുകൾ ആരംഭിക്കുമെന്നും ബീന കണ്ണൻ കൂട്ടിച്ചേർത്തു. ഇതുവരെ വുമൺസ് സെലിബ്രേഷൻ വെയർ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റ് ട്രേഡിന്റെ മൂന്നാം നിലയിലായി മെൻസ് ആൻഡ് കിഡ്സ് സെലിബ്രറ്ററി കളക്ഷനുകളുടെ ഒരു വിഭാഗം പുതുതായി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |