തിരുവനന്തപുരം; വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 296/2023) തസ്തികയിലേക്ക് സെപ്തം. 3, 4, 5, 6 തീയതികളിൽ രാവിലെ 3 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ് (സിവിൽ സർജനിൽ നിന്നും ലഭിച്ചത്), അസൽ തിരിച്ചറിയിൽ രേഖ എന്നിവ സഹിതം ഹാജരാകണം. നിശ്ചിത സമയത്തിനുശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. പരീക്ഷയുടെ തീയതി/സമയമാറ്റം എന്നിവയും അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
കെ.എസ്.ഇ.ബി. ലിമിറ്റഡിൽ സബ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022), അസി. എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 439/2022) തസ്തികകളിലേക്കുളള മൂന്നാംഘട്ട അഭിമുഖം സെപ്തം. 4, 5, 6, 11, 12, 13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (കാറ്റഗറി നമ്പർ 638/2023) തസ്തികയിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ ദിവസവേതന നിയമനത്തിന് സെപ്തംബർ മൂന്നിന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാവിലെ 9.30 ന് പൂജപ്പുരയിലെ വനിത ശിശുവികസന ഡയറക്ടറേറ്റിലെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയത്തിലെത്തുക. ഫോൺ: 0471 – 2342235.
ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പ് ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് അസാധാരണ പ്രതിഭകളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.
സഹ. പരിശീലന കോളേജിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സഹകരണ പരിശീലന കോളേജിലെ എച്ച്.ഡി.സി & ബി.എം 2024-25 കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8848745524, 8547506990
അഡ്വാൻസ്ഡ് ജേർണലിസം കോഴ്സ്
തിരുവനന്തപുരം: കെൽട്രോൺ നോളജ് സെന്ററിൽ അഡ്വാൻസ്ഡ് ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 30നാണ് പ്രവേശന നടപടികൾ ആരംഭിക്കുന്നത്. പ്രിന്റ്മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ടിതമായ ജേർണലിസം, വാർത്താ അവതരണം, ആങ്കറിംഗ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകും. ഇന്റേൺഷിപ്പ്, മാദ്ധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവയും ലഭിക്കും. ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9544958182.
ഓണച്ചെലവ്: 3000കോടി കടമെടുക്കും
തിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പളപെൻഷൻ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിനുള്ള കടപത്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 29ന് ഇതിന്റെ ലേലം മുംബയ് റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും.
ക്ഷേമ പെൻഷൻ വിതരണം, ബോണസ് ,ഉത്സവബത്ത വിതരണം, ഓണക്കിറ്റ്, വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ധനസഹായമടക്കം 7000 കോടി രൂപയോളം അധിക ചെലവ് വരും. കൂടാതെ പതിവ് ശമ്പള പെൻഷൻ വിതരണത്തിനുള്ള ചെലവിനും പണം കണ്ടെത്തണം.കഴിഞ്ഞയാഴ്ച എടുത്ത 1000 കോടി രൂപക്കുപുറമെയാണിത്. നികുതി പിരിവ് ഊർജിതമാക്കാനും വരുമാനം മെച്ചപ്പെടുത്താനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ പണം ട്രഷറിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
കർഷക തൊഴിലാളി യൂണിയൻ
ആനാവൂർ നാഗപ്പൻ പ്രസിഡന്റ്;
എൻ. ചന്ദ്രൻ ജന. സെക്രട്ടറി
കൊടക്കാട്: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ. എസ്. കെ.ടി. യു) സംസ്ഥാന പ്രസിഡന്റായി ആനാവൂർ നാഗപ്പനെയും ( തിരുവനന്തപുരം ) ജനറൽ സെക്രട്ടറിയായി എൻ.ചന്ദ്രനെയും ( കണ്ണൂർ) കൊടക്കാട് കെ.കുഞ്ഞിരാമൻ നഗറിൽ സമാപിച്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി.ബി.ദേവദർശൻ ട്രഷറർ ( എറണാകുളം). കെ.കോമള കുമാരി,എ.ഡി കുഞ്ഞച്ചൻ,ഒ.എസ്.അംബിക,കെ.കെ.ദിനേശൻ,ഇ.ജയൻ,സുരേഷ് താളൂർ എന്നിവർ വൈസ് പ്രസിഡന്റുമാർ. ആർ.ചിന്നക്കുട്ടൻ,എൻ.രതീന്ദ്രൻ,വി.കെ.രാജൻ,ലളിതാ ബാലൻ,സി.രാധാകൃഷ്ണൻ,കോമളാ ലക്ഷ്മണൻ എന്നിവരെ ജോയന്റ് സെക്രട്ടറിമാർ. എം.വി.ഗോവിന്ദൻ,പി.കെ.ബിജു,പി.എൻ.വിജയൻ, എം.കെ.പ്രഭാകരൻ,പി. എ.എബ്രഹാം,കെ.ശശാങ്കൻ,ടി.കെ.വാസു, എം.സത്യപാലൻ എന്നിവരടങ്ങിയ എക്സിക്യുട്ടീവ് കമ്മിറ്റിയേയും 94 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |