കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം.കോം,റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ജനറൽ 9, എസ്.ഇ.ബി.സി(ഈഴവ) 2, എസ്.ഇ.ബി.സി(മുസ്ലീം)1, ബാക്ക്‌വേഡ് ഹിന്ദു1, ജനറൽ ഇ.ഡബ്ല്യൂ.എസ് 2, ഷെഡ്യൂൾഡ് കാസ്റ്റ് 3, ഷെഡ്യൂൾഡ് ട്രൈബ് 1സീറ്റുകളിൽ ഒഴിവ്. സ്‌പോട്ട് അഡ്മിഷൻ 29ന് രാവിലെ 11.30ന് യൂണിവേഴ്സിറ്റി ഒഫ് കേരള സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ആലപ്പുഴയിൽ നടക്കും. ഫോൺ: 9745693024, മെയിൽ:kusrc.commerce@keralauniversity.ac.in.
പരീക്ഷാഫലം
കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. ബയോടെക്‌നോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾക്ക് www.slcm.keralauniversity.ac.in മുഖേനയുംസപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും സെപ്തംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന സെപ്തംബർ 3നകം ഓൺലൈനായി അപേക്ഷിക്കാം. കേരളസർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.പി.ഇ.എസ്. (2020 സ്‌കീം) (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് വൈവവോസി പരീക്ഷ സെപ്തംബർ 2നും 3നും കാര്യവട്ടം സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ നടത്തും.
പ്രാക്ടിക്കൽ
കേരളസർവകലാശാല ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (356) ആൻഡ് ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 2 മുതൽ നടത്തും.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്,. ബി.എസ്.സി പരീക്ഷകളുടെ പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല സെപ്തംബറിൽ നടത്തുന്ന എട്ട്,ആറ്,നാല് സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), ബി.കോം.(ഹിയറിംഗ് ഇംപയേർഡ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ യഥാക്രമം സെപ്തംബർ 5,6, 24 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
കേരളസർവകലാശാല ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്.സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ: മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകൾ 29മുതൽ അതാത് കോളേജുകളിൽ വച്ച് നടത്തും.
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ അഡോൾസെന്റ് പീഡിയാട്രികിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : 25000 രൂപ. വിവരങ്ങൾക്ക്www.keralauniversity.ac.in 31ന് മുൻപ് അപേക്ഷിക്കണം.
പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സ് കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കേരള സർവകലാശാല അംഗീകരിച്ച ബിരുദമാണ് യോഗ്യത. കോഴ്സ് കാലാവധി ഒരു വർഷം. സെപ്തംബർ 10ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് www.keralauniversity.ac.in ഫോൺ 04712302523.
എം.ടെക് പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുളള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് ഗേറ്റ് സ്‌കോർ,സി.ജി.പി.എ,നേറ്റിവിറ്റി,റിസർവേഷൻ കാറ്റഗറി എന്നിവയുടെ അടിസ്ഥാനത്തിൽ ഡ്രാഫ്റ്റ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡ്രാഫ്റ്റ് റാങ്ക് ലിസ്റ്റിൽ വിത്ത്‌ഹെൽഡായി ലിസ്റ്റ് ചെയ്തിട്ടുളള അപേക്ഷകർ പോർട്ടൽ സന്ദർശിച്ച് ഇന്ന് വൈകിട്ട് 5ന് മുമ്പായി ന്യൂനതകൾ പരിഹരിക്കുന്നതിന് രേഖകൾ അപ്‌ലോഡ് ചെയ്യണം. മറ്റൊരവസരം നൽകുന്നതല്ല. അപേക്ഷ ഫീസടച്ച് ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും അന്തിമസമർപ്പണം നടത്തുവാനും ഇന്ന് വൈകിട്ട് 5വരെ പോർട്ടലിൽ അവസരമുണ്ട്.
ലൈഫോളജി സ്റ്റാർട്ടപ്പിന് തുടക്കമായി
തിരുവനന്തപുരം:കുട്ടികളുടെ കഴിവുകളെ മന:ശാസ്ത്രപരമായി പഠിച്ച് ഭാവിയിലെ അക്കാഡമിക്ക് മുന്നേറ്റത്തിന് പ്രാപ്തരാക്കാൻ ലൈഫോളജി പാഠ്യപദ്ധതി ചട്ടക്കൂടിനായുളള സ്റ്റാർട്ടപ്പിന് തുടക്കമായി. ടെക്‌നോപാർക്ക് കരിയർ മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ ലൈഫോളജിയുടെ പ്രവർത്തനങ്ങളുമായി ബ്രിട്ടീഷ് നൊബേൽ ജേതാവ് സർ റിച്ചാർഡ് ജെ. റോബർട്ട്സ് സഹകരിക്കും.ലൈഫോളജി ചീഫ് ഇന്നോവേഷൻ ഓഫീസർ രാഹുൽ ഈശ്വറും റിച്ചാർഡ് റോബർട്ട്സും ധാരണാപത്രം കൈമാറി.ന്യൂ ഇംഗ്ലണ്ട് ബയോലാബ്സിൽ ചീഫ് സയന്റിഫിക് ഓഫീസറാണ് റിച്ചാർഡ് റോബർട്ട്സ്.
ജനിതക മേഖലയിലും ആരോഗ്യ രംഗത്തുംമുളള റിച്ചാർഡ്സിന്റെ കണ്ടെത്തലുകൾ പഠനങ്ങൾക്ക് അടിത്തറയാണ്. മനുഷ്യ ജീനുകൾ,സ്വഭാവം എന്നിവയെ കുറിച്ചുളള അദ്ദേഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തി സമഗ്രമായ പാഠ്യപദ്ധതി രൂപീകരിക്കാനാണ് ലക്ഷ്യമെന്ന് ലൈഫോളജി സി.ഇ.ഒ പ്രവീൺ പരമേശ്വർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |