തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ്. മുറിയിലേക്ക് വരാൻ ഫോണിലൂടെ പലതവണ നിർബന്ധിച്ചെന്നാണ് ആരോപണം. 2018ൽ ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാർ ആകാമെന്നായിരുന്നു നടൻ മുകേഷിന്റെ അന്നത്തെ പ്രതികരണം.
എന്നാൽ മുകേഷിന്റെ ചിത്രം ഉൾപ്പടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ടെസ് ഇപ്പോൾ അത് മുകേഷ് തന്നയാണെന്ന് ആവർത്തിക്കുന്നത്.
19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.
നടൻ അലൻസിയർ കടന്നു പിടിക്കാൻ ശ്രമിച്ചെന്ന് 2018ൽ 'അമ്മ'യ്ക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഓർമ്മപ്പെടുത്തി നടി ദിവ്യാഗോപിനാഥും ഇന്നലെ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |