SignIn
Kerala Kaumudi Online
Thursday, 03 October 2024 4.50 PM IST

സഹോദരനെപ്പോലെ കണ്ട ബാബുരാജ് വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മറ്റ് പെൺകുട്ടികളും ഇരകളായി; വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page
baburaj

കൊച്ചി: നടൻ ബാബുരാജിനെതിരെ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ച് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപിക്കുന്നത്. വീട്ടിലെത്തിയ തനിക്ക് വിശ്രമിക്കാൻ ഒരു മുറി നൽകിയിരുന്നു. ഈ മുറിയിൽ വച്ച് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപിക്കുന്നത്.

'സഹോദരനെപ്പോലെയാണ് ബാബുരാജിനെ കണ്ടത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നാണ് സിനിമ സ്വപ്നങ്ങളുമായി വരുന്നത്. അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ബാബു രാജ് ആലുവയിലുള്ള വീട്ടിലേക്ക് വിളിപ്പിച്ചത്. വീട്ടിൽ സിനിമയുമായി ബന്ധപ്പെട്ട ആളുകളുണ്ടെന്നും അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ വേഷം നൽകാമെന്നായിരുന്നു വാഗ്ധാനം.

വിശ്രമിക്കാൻ നൽകിയ മുറിയിൽ എത്തി ബാബു രാജ് പീഡിപ്പിക്കുകയായിരുന്നു. തനിക്ക് പിറ്റേ ദിവസം മാത്രമാണ് ആ വീട്ടിൽ നിന്ന് പോരാൻ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന ചില പെൺകുട്ടികൾക്കും ബാബുരാജിൽ നിന്ന് സമാനമായ അനുഭവമുണ്ടായിരുന്നു. വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നതിനാൽ അവർക്ക് ഇപ്പോൾ തുറന്നു സംസാരിക്കാൻ സാധിക്കില്ല. ദുൽഖറിന്റെ നായികയാക്കാം എന്ന് പറഞ്ഞുവരെ നിർമ്മാതാക്കൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പ്രയോജനം ഉണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ട് ആരോടും ഇക്കാര്യങ്ങൾ പറഞ്ഞില്ല'- ജൂനിയർ ആർട്ടിസ്റ്റ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BABU RAJ, JUNION ARTIST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.