തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വടക്കൻ ജില്ലകളിൽ ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ,കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്കു കിഴക്ക് ജാർഖണ്ഡിനും മുകളിലായുള്ള രണ്ട് ന്യൂനമർദ്ദങ്ങളുടെയും മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളതീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും ഫലമായാണിത്. ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. വ്യഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്രൊരു ന്യൂനമർദ്ധവും രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |