SignIn
Kerala Kaumudi Online
Wednesday, 06 November 2024 10.47 PM IST

എം.ഡി.എം.എ വേട്ട; അഞ്ചുപേർ കൂടി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
biju

തൃശൂർ: എം.ഡി.എം.എ വേട്ടയിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കാവിൻതാഴെ നരവൂർ ദേശത്ത് ബിജു നിവാസിൽ ബിജു (49), ബംഗളൂരു വിരാജ്‌പേട്ട് സ്വദേശി കൊട്ടങ്കട വീട്ടിൽ സോമയ്യ (49), ഹൈദരാബാദ് കുക്കട്ട്പള്ളി വെങ്കിട്ട നരസിംഹ രാജു, ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി രാമറാവു (32), തെലങ്കാന അർക്കുളങ്കര സ്വദേശി മെഹേന്ദർ റെഡ്ഡി (34) എന്നിവരെയാണ് പിടികൂടിയത്. 2400 ഗ്രാമിന് മുകളിൽ തൂക്കം വരുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇതിൽ വെങ്കിട്ട നരസിംഹ രാജു,മെഹേന്ദർ റെഡ്ഡി എന്നിവരാണ് ബംഗളൂരുവിലെ പ്രധാന കണ്ണികൾ. അറസ്റ്റിലായവരിൽ നിന്നും ഹൈദരാബാദിലെ സിന്തറ്റിക് ഡ്രഗ്‌സ് നിർമ്മിക്കുന്ന ലാബും രാസവസ്തുക്കളും കണ്ടെത്തി. ഒല്ലൂർ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ്, സബ് ഇൻസ്‌പെക്ടർമാരായ കെ.സി. ബൈജു, ഫിയാസ്, രാകേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രതീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജീവൻ, സിവൽ പൊലീസ് ഓഫീസർമാരായ എം.എസ്. ലികേഷ്, കെ.ബി. വിപിൻദാസ്, അനിൽകുമാർ, അഭീഷ് ആന്റണി, അഖിൽ വിഷ്ണു, വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.