തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർമെന്റിലെ തെക്കൻ കേരളത്തിലെ ഏക ഫ്രാഞ്ചൈസിയായ തിരുവനന്തപുരം കൊമ്പൻസ് കൂടുതൽ പരിശീലനത്തിനും സൗഹൃദമത്സരങ്ങൾക്കുമായി ഇന്ന് ഗോവയിലേക്ക് തിരിക്കും. മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഗോവയിൽ കൊമ്പൻമാർക്കുള്ളത്. സെപ്തംബർ 10-ന് കാലിക്കറ്റ് എഫ്‌സിയുമായി സൂപ്പർ ലീഗ് കേരളയിലെ ആദ്യത്തെ മത്സരത്തിന് നേരിട്ട് ഗോവയിൽ നിന്നും കോഴിക്കോട് എത്തും.
ഗോവയിലേക്ക് തിരിക്കും മുമ്പും കൊമ്പൻസ് എഫ്.സിയുടെ ടീം ലോഞ്ചിംഗും ജഴ്സി പ്രകാശനവും തിരുവനന്തപുരം താജ് വിവാന്തയിൽ നടന്നു. കളിക്കാരും പരിശീലകരും ടീമുടമകളും പങ്കെടുത്തു.ഗോവൻ യാത്ര ടീമിന് വളരെയേറെ ഉപകാരപ്രദമാകുമെന്ന് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ മുഖ്യ പരിശീലകൻ സെർജിയോ അലെക്‌സാൻഡ്രേ പറഞ്ഞു. 57കാരനായ സെർജിയോ യുവേഫ പ്രൊഫഷണൽ ലൈൻസ് ഉടമയാണ്.അൽ റാംസ് എസ് സി (യു.എ.ഇ), പി .എസ് .ഐ .എസ് സെമാരംഗ് , പെർസിരാജ ബാൻഡ ആസേ ( ഇന്തോനേഷ്യ), സുഫാൻബുരി എഫ് സി (തായ് ലീഗ് 2), അൽ-ഷാബ് സി എസ് സി (യുഎഇ) പോലുള്ള ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |