SignIn
Kerala Kaumudi Online
Saturday, 05 October 2024 12.06 AM IST

ക്രിസ്റ്റ്യാനോ @ 899

Increase Font Size Decrease Font Size Print Page
cristiano

തകർപ്പൻ ഫ്രീ കിക്കിലൂടെ കരിയറിലെ 899-ാം ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: സൗദി പ്രോ ലീഗിൽ അൽ-ഫയ്ഹയ്‌ക്കെതിരേ തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾ നേടി അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ നേടിയ തന്റെ കരിയറിലെ 899-ാം ഗോളിലെത്തി.ബുറയ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-1ന് അൽ നസർ വിജയവും നേടി. ടലിസ്‌കയുടെ ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോയുടെയും മാഴ്‌സലോ ബ്രോസോവിക്കിന്റെ യും ഗോളുകളുമാണ് അൽ നസറിനെ വിജയത്തിലെത്തിച്ചത്. സീസണിലെ രണ്ട് മത്സരങ്ങളിൽ അൽ നസറിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ അൽ റായിദിനോട് 1-1 സമനില വഴങ്ങിയിരുന്നു.

39-കാരനായ ക്രിസ്റ്റ്യാനോ സൗദി ലീഗിലെ കഴിഞ്ഞ സീസണിൽ 45 മത്സരങ്ങളിൽ നിന്നായി 44 ഗോളുകളും 13 അസിസ്റ്റുകളും നേടി. ഈ സീസണിൽ നാലു ഗോളുകൾ നേ‌ടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബാളിൽ കൂടുതൽ ഗോളുകൾക്ക് ഉടമയായ ക്രിസ്റ്റ്യാനോയെ പുതിയ സീസണിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് വേദിയിൽ യുവേഫ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. വിവിധ ടീമുകൾക്കായി ചാമ്പ്യൻസ് ലീഗിൽ 183 കളികളിൽ 140 ഗോളുകളാണ് താരം നേടിയത്. ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോററാണ്. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കായാണ് ക്രിസ്റ്റ്യാനോ കളിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRISTIANO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.