ന്യൂയോർക്ക്: ഭൂമിയിലെ ഏറ്റവും അപൂർവം എന്ന് കണക്കാക്കപ്പെടുന്ന പാമ്പാണ് സെന്റ് ലൂസിയ റേസർ. ഇന്ന് ലോകത്ത് വെറും 18 - 20 സെന്റ് ലൂസിയ റേസറുകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കരുതുന്നു. കരീബിയൻ ദ്വീപായ സെന്റ് ലൂസിയ ആണ് ഇക്കൂട്ടരുടെ സ്വദേശം. 1936ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു.
1973ൽ വീണ്ടും കണ്ടെത്തി. സെന്റ് ലൂസിയയിലെ മറിയ മേജർ ദ്വീപിലെ വരണ്ട കാടുകളിലാണ് ഇവയുടെ വാസം. പല്ലി അടക്കം ചെറു ജീവികളെ ഭക്ഷിക്കുന്നു. വംശനാശത്തിന്റെ വക്കിലുള്ള സെന്റ് ലൂസിയ റേസറുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. 123.5 സെന്റീമീറ്റർ വരെ മാത്രം നീളമുള്ള ഇക്കൂട്ടർക്ക് വിഷമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |