ന്യൂയോർക്ക്: സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റി. ദൗത്യം പൂർത്തിയാക്കി പേടകം തിരിച്ചിറങ്ങേണ്ട ഫ്ലോറിഡ തീരത്ത് മോശം കാലാവസ്ഥയായതിനാലാണ് തീരുമാനം. പുതുക്കിയ തീയതി വൈകാതെ അറിയിക്കും. ഇന്നലെ ഉച്ചയ്ക്ക് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ശ്രമം. ചൊവ്വാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും ദൗത്യത്തിന് ഉപയോഗിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ഹീലിയം ചോർച്ചയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന ദൗത്യമാണ് പൊളാരിസ് ഡോൺ.
അമേരിക്കൻ സംരംഭകൻ ജറേഡ് ഐസക്മാൻ അടക്കം നാല് പേരാണ് ക്രൂ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക് തിരിക്കുക. അഞ്ച് ദിവസം നീളുന്ന ദൗത്യത്തിനിടെ പേടകം ഭൂമിയിൽ നിന്ന് 1,400 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |