തിരുവനന്തപുരം: സി.പി.എം സമ്മേളനങ്ങളിൽ വ്യക്തിവിരോധം തീർക്കരുതെന്നും വിഭാഗീയത അനുവദിക്കില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. സമ്മേളനങ്ങളുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന കമ്മിറ്റി രേഖയിലാണ് നിർദ്ദേശങ്ങളുള്ളത്.
പൂർണസമയവും പ്രവർത്തിക്കുന്നവരെ ഏരിയ, ലോക്കൽ സെക്രട്ടറിമാരാക്കണം. സഹകരണ ബാങ്ക് ജീവനക്കാർ, സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയ സെക്രട്ടറിയാക്കരുത്. രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ചിൽ വേണ്ടത്.
താഴേത്തട്ടിൽ പാർട്ടി സംവിധാനങ്ങൾ ദുർബലമായി. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാർട്ടി വിട്ടു പോയവരുടേയും മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരുടേയും കേസുകളിൽ പ്രതികളായവരുടേയും വിവരം നൽകണം. ഭൂരിഭാഗം ബ്രാഞ്ചുകളിലും ശരാശരി നിലവാരം പുലർത്തുന്നവരാണുള്ളത്. നേതൃതലത്തിൽ വരേണ്ടവരുടെ യോഗ്യത ഉറപ്പാക്കണമെന്നും രേഖയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |