തിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അഗ്രികൾച്ചറൽ ഓഫീസർ(പാർട്ട് 1-ജനറൽ കാറ്റഗറി നമ്പർ 36/2023) തസ്തികയിലേക്ക് 11,12,13,25,26,27 എന്നീ ദിവസങ്ങളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546442.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ(മെക്കാനിക്കൽ എൻജിനീയറിംഗ്),(കാറ്റഗറി നമ്പർ 727/2021) തസ്തികയിലേക്ക് 11,12,13,25,26 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 725/2021) തസ്തികയിലേക്ക് 11,12,13,25,26,27 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546441
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ജ്യോഗ്രഫി(ജൂനിയർ),(കാറ്റഗറി നമ്പർ 87/2023)തസ്തികയിലേക്ക് 11നും 12നും പി.എസ്.സി. ആസ്ഥാനത്ത് വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546294.
ഒ.എം.ആർ
പരീക്ഷ
ആലപ്പുഴയിൽ വിവിധ വകുപ്പുകളിലേയ്ക്ക് ക്ലാർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 7ന് നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോട്ടയത്ത് പരീക്ഷാകേന്ദ്രം ലഭിച്ചവർ മണർക്കാട് ഭാഗത്ത് ഗതാഗതനിയന്ത്രണം ഉള്ളതിനാൽ മറ്ര് വഴികളിലൂടെ കൃത്യസമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |