ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി(ലദ്‌വ), ആഭ്യന്തര മന്ത്രി അനിൽ വിജ്(അംബാല കാന്റ്), മുൻ മന്ത്രി ഒ.പി. ധൻകർ(ബാദ്ലി) എന്നിവരും പട്ടികയിലുണ്ട്. മൂന്ന് മുൻ ജെ.ജെ.പി എം.എൽ.എമാർക്കും പാർട്ടി ടിക്കറ്റ് നൽകിയത് ശ്രദ്ധേയമായി. ബാക്കിയുള്ള 23 സീറ്റുകളിൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
ദേവേന്ദ്ര ബബ്ലി(തൊഹാന), രാംകുമാർ ഗൗതം(സഫിഡോൺ), അനൂപ് ധനക്(ഉക്‌ലാന) എന്നിവരാണ് പട്ടികയിലുള്ള ജെ.ജെ.പി നേതാക്കൾ.
മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ: ഗ്യാൻ ചന്ദ് ഗുപ്ത(പഞ്ച്കുല), കൻവർ പാൽ ഗുർജാർ (ജഗധ്രി),സുനിത ദുഗ്ഗൽ(റാതിയ), ഭവ്യ ബിഷ്‌ണോയി( ആദംപൂർ), തേജ്പാൽ തൻവാർ(സോഹ്ന).
ജെ.ജെ.പി പട്ടിക
സംസ്ഥാനത്തെ മറ്റൊരു പ്രമുഖ പാർട്ടിയായ ജെ.ജെ.പി 19 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ജെ.ജെ.പിയും ആസാദ് സമാജ് പാർട്ടിയും (കാൻഷി റാം) സഖ്യത്തിലാണ്. ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താല ഉച്ചനയിലും ദിഗ്‌വിജയ് ചൗത്താല ദബ്‌വാലിയിലും മത്സരിക്കും.
90 അംഗ നിയമസഭയിലേക്ക് ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ. ഹരിയാനയിലെ നിലവിലെ സർക്കാരിന്റെ കാലാവധി 2024 നവംബർ 3 ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |