ലണ്ടൻ: ഇരുപത് വർഷം മുമ്പ് അന്തരിച്ച, ബ്രിട്ടനിലെ ശ്രീ നാരായണ ഗുരു മിഷൻ സ്ഥാപകൻ വി കെ നാരായണന്റെ ഓർമ്മദിനം ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് ആഘോഷിച്ചു. ചടങ്ങിൽ സെക്രട്ടറി ജീജ ശ്രീലാൽ സ്വാഗതം ആശംസിച്ചു.
ഗുരു മിഷൻ പ്രവർത്തന രംഗത്ത് വി കെ നാരായണന്റെ കൂടെ അഞ്ച് വർഷം സഹകരിച്ചു പ്രവർത്തിച്ച എൻ സുദേവൻ തന്റെ ഓർമ്മയിലെ അനുഭവങ്ങൾ പങ്കുവച്ചു. ഗുരു മിഷൻ മന്ദിരോദ്ഘാടനത്തിന് കേരള കൗമുദി രണ്ടു പേജ് സപ്ലിമെന്റ് ഇറക്കാമെന്നു അന്നത്തെ പത്രാധിപർ എം എസ് മണി ലണ്ടനിൽ വന്നപ്പോൾ പറഞ്ഞ കാര്യം മണമ്പൂർ സുരേഷ് ഓർക്കുകയുണ്ടായി.
ഒരു പത്രം രണ്ട് പേജുള്ള സപ്ലിമെന്റ് അന്ന് സൗജന്യമായി നൽകിയത് ചരിത്ര സംഭവമാണെന്നും അന്ന് ഗുരു മിഷൻ സ്ഥാപകനായ വി കെ നാരായണനെക്കുറിച്ചു വിശദമായി എഴുതാൻ കഴിഞ്ഞുവെന്നും കേരളകൗമുദി ലണ്ടൻ ലേഖകനായ മണമ്പൂർ സുരേഷ് പറയുകയുണ്ടായി. എല്ലാ നിലയിലും വികെ നാരായണൻ ആണ് ശ്രീ നാരായണ ഗുരു മിഷന്റെ സ്ഥാപകനെന്ന് ദീർഘകാലം പ്രവർത്തിച്ച അനുഭവത്തിൽ നിന്നും സുഭാഷ് സദാശിവൻ പറയുകയുണ്ടായി.
തീർച്ചയായും മറ്റുള്ളവരെ തന്റെ കൂടെ നിർത്തി പ്രവർത്തന രംഗത്തിറക്കാനുള്ള പ്രാഗല്ഭ്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് സുഭാഷ് സദാശിവൻ കൂട്ടിച്ചേർത്തു. ഗുരു മിഷൻ ആർട്സ് ആന്റ് സോഷ്യൽ സെക്രട്ടറി ജി സുരേഷ്കുമാർ ബന്ധു കൂടിയായ വി കെ നാരായണന്റെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞു. വി കെ നാരായണന്റെ ചെറു മകളുടെ മകനായ റയാൻ ആലപിച്ച ശ്ലോകത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |