കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മേഖലകളിൽ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഹോം അപ്ലയൻസസ് കമ്പനിയായ വി-ഗാർഡ് സംസ്ഥാനതല തൊഴിൽ പരിശീലന പദ്ധതിയായ ‘വി-ഗാർഡ് തരംഗ്’ എട്ടാം പതിപ്പിന് തുടക്കമിടുന്നു. പരിശീലന പരിപാടി ഫോര്‍ട്ട് കൊച്ചിയിൽ സെപ്തംബർ 23ന് ആരംഭിക്കും. കരിയർ സാദ്ധ്യതകൾ ഏറെയുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ 9654924513 എന്ന നമ്പറിൽ വിളിച്ച് എൻറോൾ ചെയ്യാം. വി-ഗാർഡിന്റെ സി.എസ്.ആർ വിഭാഗമായ വി-ഗാർഡ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വി-ഗാർഡിന്റെ വിശാലമായ സേവന ശൃംഖലയുടെ പിന്തുണയോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ഇൻസ്റ്റലേഷൻ, മെയിന്റൻസ്, റിപ്പയർ തുടങ്ങിയ പരിശീലനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമിൽ സൗജന്യ താമസം, ഭക്ഷണം, അത്യാധുനിക പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |