തോന്നയ്ക്കൽ: മംഗലാപുരം പഞ്ചായത്തിൽ വെയിലൂർ വില്ലേജിൽ 7.48 ഏക്കറിൽ ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾക്കായി കിൻഫ്ര ഒരു മിനി ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കുന്നു. ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതി നടപ്പിലാക്കാനായി കഴക്കൂട്ടം സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്നും 2013 കാല ഘട്ടത്തിൽ കിൻഫ്ര ഏറ്റെടുത്തതാണ് ഈ ഭൂമി. 2018 കാലഘത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സംയുക്ത സംരംഭമായി കിൻഫ്ര നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയിൽ നിക്ഷേപകരെ ലഭിക്കാത്തതിനാൽ മുന്നോട്ടു പോകാനായില്ല. ജനറൽ ഇൻഡസ്ട്രിസീന് നൽകാൻ കിൻഫ്രയുടെ പക്കൽ ആവശ്യമായ സ്ഥലം ഇല്ലാത്തതിനാലാണ് ഈ ഭൂമി വിവിധ വ്യവസായങ്ങൾക്കായി പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. ഇതിനായി റോഡ് , ജലം വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏകദേശം ഒൻപത് കോടി രൂപ മുതൽ മുടക്കി പാർക്കിൽ ഒരുക്കി. 6.43 ഏക്കർ ഭൂമിയാണ് അലോട്ട് ചെയ്യുന്നത്. നിലവിൽ 1.45 കോടി രൂപയാണ് ഏക്കറിന് കിൻഫ്ര പാട്ടം നിശ്ചയിച്ചിട്ടുള്ളത്. വിവരങ്ങൾക്ക് 0471 2726585/8714844470
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |