SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.32 PM IST

മി​നി​മം​ ​ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ​ ​പിഴ വേ​ണ്ട

Increase Font Size Decrease Font Size Print Page
mini

കഴിഞ്ഞ വർഷം ബാങ്കുകൾ സമാഹരിച്ചത് 4,817 കോടി രൂപ

കൊച്ചി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് പാലിച്ചില്ലെന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കരുതെന്ന് പാർലമെന്റിന്റെ പെറ്റീഷൻസ് കമ്മിറ്റി നിർദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പൊതുമേഖല, സ്വകാര്യ ബാങ്കുകൾ പിഴയിനത്തിൽ 4,817 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത്. പിഴ പൂർണമായും നിറുത്തലാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ റിസർവ് ബാങ്കും ഡിപ്പാർട്ടുമെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസും പുറത്തിറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിഴയ്ക്ക് പകരം റിവാർഡ് പോയിന്റുകൾ, ഫീ ഒഴിവാക്കൽ, പലിശ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കി മിനിമം ബാലൻസ് നിലനിറുത്താൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് സമിതി നിർദേശിച്ചു.

തിരുവനന്തപുരം സ്വദേശിയും ബംഗളൂരിൽ ബാംബൂപെക്കർ എന്ന സംരംഭം നടത്തുന്നതുമായ പരമേശ്വരൻ കൃഷ്‌ണ അയ്യർ ലോക്‌സഭ സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻസ് സമിതിയുടെ ഇടപെടൽ. മിനിമം ബാലൻസിന്റെ പേരിലുള്ള പിഴ നീതീകരിക്കാവുന്നതിലും കൂടുതലാണെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കടുത്ത ബാദ്ധ്യതയാണെന്നും പരാതിയിൽ പറയുന്നു.

മിനിമം ബാലൻസ് നിലനിറുത്തുന്ന ഉപഭോക്താക്കൾക്ക് നേരിയ പലിശ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ മിനിമം ബാലൻസില്ലെങ്കിൽ ചുമത്തുന്ന പിഴ പലിശയുടെ 15 മുതൽ 20 ഇരട്ടിവരെയാണ്.

റിസർവ് ബാങ്ക് ഇതു സംബന്ധിച്ച് യാതൊരു നിർദേശവും നൽകിയിട്ടില്ലെങ്കിലും പ്രധാന പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസിലെ പിഴ ഒഴിവാക്കിയെന്ന് ബി.ജെ.പി എം.പി ചന്ദ്ര പ്രകാശ് ജോഷിയുടെ അദ്ധ്യക്ഷതയിലുള്ള 15 അംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്വകാര്യ ബാങ്കുകൾ ഇപ്പോഴും പിഴ ഈടാക്കുന്നുണ്ട്.

പിഴ ഒഴിവാക്കിയ ബാങ്കുകൾ

എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ പിഴ ഒഴിവാക്കി. യൂകോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ പിഴ നിറുത്തലാക്കാൻ ആലോചിക്കുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.