
കൊച്ചി: അമേരിക്കയുമായുള്ള അന്തിമ വ്യാപാര കരാറിൽ യു.എസ് കോട്ടൺ ഉപയോഗിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളുടെ തീരുവ പൂജ്യം ശതമാനമായി ഡൊണാൾഡ് ട്രംപ് നിശ്ചയിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ബംഗ്ളാദേശുമായി കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ച വ്യാപാര കരാറിന്റെ ചട്ടക്കൂടിൽ യു.എസ് കോട്ടൻ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കയറ്റുമതിക്കാർക്കും സമാനമായ ഇളവ് ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |