SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.00 PM IST

വസന്തത്തെ വരവേറ്റ് ലുലു ഫ്ലവർഫെസ്റ്റിന് തുടക്കം

Increase Font Size Decrease Font Size Print Page
lulu-flower

കൊച്ചി: പൂക്കളുടെ വൈവിദ്ധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഫ്ലവർഫെസ്റ്റിന് കൊച്ചി ലുലുമാളിൽ തുടക്കം. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്യസ്തതരം പൂക്കളാൽ ശ്രദ്ധേയമായ ലുലു ഫ്ലവർഫെസ്റ്റ് പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാരച്ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ബോഗെയിൻവില്ല, വിവിധ തരം ഓർക്കിഡുകൾ, ചെറുപ്രായത്തിൽ കായ്ഫലം നൽകുന്ന ഫലസസ്യങ്ങൾ എന്നിവയ്ക്കു പുറമേ വിദേശരാജ്യങ്ങളിലെ പുഷ്പസസ്യങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്. ഇൻഡോർ, ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാണ്. കുട്ടികൾക്കുള്ള ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരവും ലുലു ഫൺട്യൂറ ഒരുക്കുന്ന ലിറ്റിൽഷെഫ് മത്സരത്തിന്റെ ​ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ഫെസ്റ്റ് 15ന് സമാപിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.