തൃശൂർ: തൃശൂരിലെ പുലിക്കളിയെക്കുറിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചെയ്ത 'പുലിക്കൊട്ടും പനംതേങ്ങേം' എന്ന ഓഡിയോ സോംഗിന്റെ വീഡിയോ ആവിഷ്‌കാരം യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത എ.ഐ പാട്ടുകളുടെ ഓഡിയോ കളക്ഷനായ 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി'യിലേതാണ് ഈ പാട്ട്. ചിത്രങ്ങൾ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റേറിയനുമായ സതീഷ് കളത്തിലാണ് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യംനിന്നുപോകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ, കേരള ഫോക് ലോർ അക്കാഡമിയുടെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ പ്രചാരണാർത്ഥമായാണ്, വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നത്. സതീഷ് കളത്തിലിന്റെ എട്ട് ഓണപ്പാട്ടുകളുടെ എ.ഐ ഓഡിയോ കളക്ഷനാണ് 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി.' മ്യൂസിക്കിനൊപ്പം വരികളും പാട്ടായി ജനറേറ്റ് ചെയ്യുന്ന എ.ഐ. സൈറ്റിലാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |