ഓണക്കാലത്തെ മദ്യ വിൽപനയിൽ കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവ്. ഇത്തവണ 701 കോടി രൂപയുടെ വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം 715 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഇത്തവണ ബാറുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850 ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്. മദ്യ വിൽപനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്‌കോ പരിശോധന നടത്തുന്നുണ്ട്. അതേസമയം ഉത്രാട ദിനത്തിൽ മദ്യ വിൽപന കൂടിയുണ്ട്. നാല് കോടിയുടെ വർധനവാണ് ഉണ്ടായത്. ഇത്തവണ ഉത്രാട ദിനത്തിൽ 124 കോടിയുടെ മദ്യമാണ് വിറ്റത്. അതേ സമയം ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപനയാണ് മിൽമ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |