SignIn
Kerala Kaumudi Online
Sunday, 20 October 2024 12.12 AM IST

എത്ര നരച്ച മുടിയും ഒരു ദിവസം കൊണ്ട് കറുപ്പിക്കാം; വെളിച്ചെണ്ണയ്‌ക്കൊപ്പം ഈ രണ്ട് സാധനങ്ങൾ ചേർത്താൽ മതി

Increase Font Size Decrease Font Size Print Page
hair

ഈ കാലഘട്ടത്തിൽ കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി നരയ്ക്കുന്നത്. ഇപ്പോഴാത്തെ ജീവിതശെെലിയും ടെൻഷനും മറ്റുമാണ് ഇതിന് പ്രധാനകാരണം. നരച്ച മുടി കറുപ്പിക്കാൻ പലരും കെമിക്കൽ നിറഞ്ഞ ഷാംപൂവും ഡെെയും ഉപയോഗിക്കുന്നു.

എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ നിങ്ങളുടെ മുടിക്ക് ദോഷമാണ് ചെയ്യുന്നത്. മുടിക്ക് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ആദ്യ ഉപയോഗത്തിൽ തന്നെ മുടി കറുപ്പിക്കാൻ കഴിയുന്ന ഒരു ഡെെ നോക്കിയാലോ. കെമിക്കൽ ഒന്നും ഉപയോഗിക്കാതെ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.

ആവശ്യമായ സാധനങ്ങൾ

തെെര്

കാപ്പിപ്പൊടി

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. തുരുമ്പിച്ച ചീനച്ചട്ടി കൂടുതൽ ഫലം നൽകും. അതിലേക്ക് നിങ്ങൾക്ക് ആവശ്യമായ അളവ് കാപ്പിപ്പൊടിയും അതിന്റെ അതേ അളവ് വെളിച്ചെണ്ണയും ചേർത്ത് കെെ ഉപയോഗിച്ച് നല്ലപോലെ ഇവ യോജിപ്പിക്കുക. ശേഷം അതിലേക്ക് അവശ്യത്തിന് തെെര് കൂടി ചേർത്ത് വീണ്ടും യോജിപ്പിക്കണം. നല്ലപോലെ യോജിപ്പിച്ച ശേഷം ഇത് അരമണിക്കൂർ അടച്ച് വയ്ക്കുക. എന്നിട്ട് നരച്ച മുടിയിൽ ഇത് തേച്ച് പിടിപ്പിക്കാം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DYEHAIR, NATURALLY, HOMEMADE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.