അടൂർ: ബൈക്കിൽ 1.400 കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ എം.ജോയി(23)-നെയാണ് ജില്ലാ ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് പിടികൂടിയത്. ജോയിക്കൊപ്പമുണ്ടായിരുന്ന രഞ്ജിത്ത് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടിന് അടൂർ പഴകുളത്താണ് സംഭവം. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ,അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ എന്നിവരുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടന്നത്. അടൂർ എസ്.എച്ച്.ഒ.ശ്യം മുരളി, എസ്.ഐ.കെ.എസ്.ധന്യ, എസ്.സി.പി.ഒ.ബി.മുജീബ്, സി.പി.ഒ.രാജഗോപാൽ,വിവേക്,സനൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |