മിക്ക വീടുകളിലും കാണുന്ന ഒന്നാണ് കാസറോൾ. ചൂടും തണുപ്പുമുള്ള ഭക്ഷണ സധനങ്ങൾ മണിക്കൂറുകളോളം കാസറോളിൽ സൂക്ഷിക്കാൻ കഴിയും. അതിനാൽ മിക്ക വീടുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രഭാത ഭക്ഷണമെല്ലാം എപ്പോഴും കാസറോളിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ കാസറോൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. ഇവ അവഗണിച്ചാൽ പെട്ടെന്ന് കാസറോൾ നശിച്ചുപോകുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ചൂട് വെള്ളം
ചൂടുള്ള ആഹാരം എടുക്കും മുൻപ് ഇളം ചൂടുവെള്ളം കൊണ്ടും തണുത്ത ആഹാരമെങ്കിൽ തണുത്ത വെള്ളം കൊണ്ടും മാത്രമേ കാസറോൾ കഴുകാവു. തിളച്ച വെള്ളം ഒരിക്കലും കാസറോൾ കഴുകാൻ ഉപയോഗിക്കരുത്.
ഇവിടെ വയ്ക്കരുത്
കാസറോൾ അടുപ്പിന്റെ അടുത്ത് വയ്ക്കരുത്. മാത്രമല്ല ചൂട് കൂടുതൽ തട്ടുന്ന സ്ഥലത്തും കാസറോൾ വയ്ക്കാൻ പാടില്ല.
സ്റ്റീൻ ബൗൾ
കാസറോളിന് ഉള്ളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ബൗൾ വേർപെടുത്തരുത്. എന്നാൽ ബൗൾ വേർപെടുത്താവുന്നചിലയിനം കാസറോളുകളുമുണ്ട്.
ആഹാരം
ആഹാരസാധനങ്ങൾ കാസറോളിന്റെ ഉള്ളിൽ നിറച്ച് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഭക്ഷണ സാധനങ്ങൾ വയ്ക്കാത്ത സമയത്ത് കാസറോൾ തുറന്നുസൂക്ഷിക്കുക. ചപ്പാത്തി, ഇഡ്ഡലി തുടങ്ങിയവ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് വേണം വയ്ക്കാൻ.
വൃത്തിയാക്കാൻ
വീര്യം കുറഞ്ഞ സോപ്പും ഇളം ചൂടുവള്ളവും ഉപയോഗിച്ച് വേണം കാസറോൾ വൃത്തിയാക്കുവാൻ. ഉള്ളിൽ പോറലുകൾ വീഴാതിരിക്കാൻ സ്‌പോഞ്ച് ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |