യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച മുൻ എം.എഫ്.ഐക്കാരനായ ശിവരഞ്ജിത്ത് പി.എസ്.സി പരീക്ഷയിലും ക്രമക്കേട് നടത്തി എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച ആരോപണങ്ങൾ മാദ്ധ്യമങ്ങളടക്കം നേരത്തേ ഉന്നയിച്ചിരുന്നുവെങ്കിലും കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷകളിൽ ശിവരഞ്ചിത്ത് അടങ്ങിയ സംഘം കൃത്രിമമാർഗങ്ങൾ ഉപയോഗിച്ചു എന്നത് പി.എസ്.സി സമ്മതിച്ചിരിക്കുന്നത്. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവതിയുവാക്കൾക്ക് പി.എസ്.സിയോടുള്ള വിശ്വാസ്യത കൂടി നഷ്ടമാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യത ചോദ്യചിഹ്നമായി ഉയരവേ ഡെപ്യൂട്ടി കളക്ടർ പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയ ബാബു പോൾ അക്കാര്യത്തെകുറിച്ച് പറഞ്ഞ ഒരു സംഭവത്തെ കുറിച്ച് അദ്ദേഹത്തിൻെറ അരുമശിഷ്യനായിരുന്ന എബി ആന്റണി ഫേസ്ബുക്കിൽ എഴുതിയിയ കുറിപ്പ് വായിക്കേണ്ടതാണ്.. പരീക്ഷയ്ക്ക് പി.എസ്.സിക്കുവേണ്ടി ചോദ്യം തയ്യാറാക്കിയിത് താനാണെന്ന കാര്യം രഹസ്യമാക്കി വയ്ക്കുവാൻ അദ്ദേഹം കാണിച്ച കരുതലാണ് രസകരമായ ഒരു സംഭവത്തിലൂടെ എബി ആന്റണി ഫേസ്ബുക്ക് പോസ്റ്റിലെഴുതുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാബുപോൾ സാറും PSC ചോദ്യപേപ്പറും; ഇപ്പോഴത്തെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ .അദ്ദേഹം ഡപ്യൂട്ടി കളക്ടർ പരീക്ഷ എഴുതാൻ കയറുന്നു. പാസായി ജോലിയിൽ പ്രവേശിച്ചു.പരീക്ഷ കഴിഞ്ഞ് ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് ബാബു പോൾ സർ യാദൃച്ഛികമായി ഇദ്ദേഹത്തെ കണ്ടു. പരീക്ഷ കഴിഞ്ഞ കാര്യം വിനയത്തോടെ ഇദ്ദേഹം പറഞ്ഞപ്പോൾ സാർ ചോദിച്ചു എങ്ങനെയുണ്ടായിരുന്നു പരീക്ഷ? അനന്തരം ഉദ്യോഗാർത്ഥി ഇങ്ങനെ പ്രതിവചിച്ചു; ഏതവനാണ് ചോദ്യം തയ്യാറാക്കിയതെന്ന് അറിയില്ല. ഒരു ചോദ്യം ഇങ്ങനെ.. കേരളത്തിലെ മുഖ്യ മന്ത്രി മാരെ ക്രമത്തിൽ എഴുതുക? അവരുടെ സംഭാവനകൾ ഒന്നോ രണ്ടോ വാക്യത്തിൽ എഴുതുക? ഡപ്യൂട്ടി കളക്ടർ പരീക്ഷക്കാണോ ഇതുപോലുള്ള ചോദ്യങ്ങൾ... ബാബുപോൾ സർ ഊറി ചിരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ബാബു പോൾ സർ എന്ന ചോദ്യകർത്താവ് നടന്ന് നീങ്ങി ( ഒരു പാട് കഥകൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അതിൽ ഒരു കഥ. PSC വിവാദങ്ങൾ നടക്കുമ്പോൾ ബാബു പോൾ സർ എന്ന ചോദ്യ കർത്താവിനെ ഓർത്തു പോയി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |