തുമ്പമൺ : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അങ്കണവാടി നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ മുട്ടം കിഴക്ക് വാർഡിൽ മുണ്ടയ്ക്കൽ ഭാഗത്ത് ഡോ: പി.ടി ഉഷ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ കൊണ്ടാണ് അങ്കണവാടി നിർമ്മിക്കുന്നത്. കെട്ടിടത്തിനു മുൻവശത്ത് കൂടി വലിയ തോടുണ്ട് .താമരക്കുളം വയലിൽ നിന്ന് അച്ചൻകോവിലാറ്റിലേക്കുള്ള തോടാണിത്. തോടിന് കുറുകെ പാലം നിർമ്മിക്കുകയും കെട്ടിടം പണിയുന്ന ഭൂമിക്ക് സംരക്ഷണ മതിൽ കെട്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നുമാണ് 'നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി നിർമ്മിച്ചിട്ടുള്ള താത്കാലിക പാലം മാറ്റി കുട്ടികൾക്കും മറ്റും യാത്രയ്ക്ക് ഉതകുന്ന തരത്തിലുള്ള പാലമാണ് ഇവിടെ വേണ്ടതെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |