അഞ്ചൽ: ബൈപ്പാസിലെ പനയഞ്ചേരി ഭാഗത്ത് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ അഞ്ചൽ സ്വദേശിയെ പൊലീസും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നലിൽ കാത്തുനിൽക്കുകയായിരുന്ന സ്കൂട്ടറിന്റെ പിൻവശത്തേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുന്നിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലേക്കും ഇടിച്ചു കയറി. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |