ന്യൂഡൽഹി : രാജ്യത്തെ ജയിലുകളിൽ തടവുകാർ ജാതിവിവേചനം നേരിടുന്നത് സുപ്രീംകോടതിയെ അറിയിച്ചത് 'ദ വയർ' വാർത്താ പോർട്ടലിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ സുകന്യ ശാന്ത. ഈ മാദ്ധ്യമപ്രവർത്തകയുടെ നിയമപോരാട്ടമാണ് സുപ്രധാന വിധിയിലേക്കെത്തിയത്. സർക്കാർ അനുമതിയോടെ നടക്കുന്ന ജാതിവിവേചനമാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തി. വ്യവസ്ഥയിലെ വിവേചനം ചൂണ്ടിക്കാട്ടുന്നതാണ് ഹർജിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്തെ വിവിധ ജയിലുകൾ സന്ദർശിച്ചും ജയിലുകളിൽ താമസിച്ചും തടവുകാരോട് ഇടപഴകിയും നടത്തിയ പഠനമാണ് ഹർജിക്ക് ആധാരം.
2020ൽ ഇന്ത്യൻ ജയിൽ സംവിധാനത്തെ കുറിച്ച് സുകന്യ പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുകന്യ ശാന്ത, പുലിസ്റ്റർ സെന്റർ ഗ്രാന്റ്, ചീവെനിംഗ് സൗത്ത് ഏഷ്യ ജേർണലിസം ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. മുംബയ് പ്രസ് ക്ലബും, ഒട്ടേറെ മാദ്ധ്യമപ്രവർത്തകരും, സാമൂഹ്യപ്രവർത്തകരും സുകന്യയുടെ നിയമപോരാട്ടത്തെയും സുപ്രീംകോടതി വിധിയെയും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |