തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് എട്ടുപേരിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി കെ.കെ. ശ്രീലാലിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഇടുക്കി മെഡിക്കൽ കോളേജിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരിക്കെ, 2019- 20 കാലത്തായിരുന്നു തൊഴിൽ തട്ടിപ്പ്. അറ്റൻഡർ, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.
തട്ടിപ്പിനിരയായ അഭിജാത് പി.ചന്ദ്രന്റെ പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് ബോദ്ധ്യപ്പെട്ടതോടെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിലും ഇത് വ്യക്തമായതോടെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ട് പൊതുഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |