തിരുവനന്തപുരം:എൻ.വി സാഹിത്യപുരസ്കാരത്തിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അർഹയായി.'ചരിത്രം വെളിച്ചത്തിലേക്ക് ശ്രീ ചിത്രഗാഥ' എന്ന കൃതിയെ മുൻനിറുത്തിയാണ് പുരസ്കാരമെന്ന് എൻ.വി.സാഹിത്യവേദി പ്രസിഡന്റ് ഡോ.എം.ആർ.തമ്പാൻ, സെക്രട്ടറി ബി.എസ്.ലക്ഷ്മി,ട്രഷറർ മഞ്ചുശ്രീകണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 23ന് പ്രസ് ക്ളബ് ഹാളിൽ ചേരുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |