SignIn
Kerala Kaumudi Online
Thursday, 21 May 2026 7.32 AM IST

ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്

mohanlal-tp-madhavan

ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു ടി.പി മാധവന് തന്നോടുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

ലാലിന്റെ വാക്കുകൾ-
''മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട''.

കുറച്ചു നാളുകളായി മോഹൻലാലിനെ കാണണമെന്ന ആഗ്രഹം ടി.പി മാധവൻ പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ സന്ദർശിച്ച മന്ത്രിയും സഹപ്രവർത്തകനുമായ ഗണേശ് കുമാറിനോടും അദ്ദേഹം ആ ആഗ്രഹം പറഞ്ഞിരുന്നു. എന്നാൽ അത് നിറവേറാൻ കഴിയാതെയാണ് ടി.പി മാധവൻ മടങ്ങിയത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധവൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 88 വയസായിരുന്നു. 600ൽ അധികം സിനിമകളിൽ അഭിനയിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

ടി.പി. മാധവന്റെ മൃതദേഹം നിവവിൽ കൊല്ലം എൻ.എസ്. ഹോസ്പിറ്റൽ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 9 മണി മുതൽ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TP MADHAVAN, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY