വളാഞ്ചേരി : വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമ്മശാസ്താ ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിൽ ഒക്ടോബർ 10 വൈകിട്ട് ആറിന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വയ്ക്കും. വെള്ളിയാഴ്ച രാവിലേയും വൈകുന്നേരവും ദുർഗ്ഗാഷ്ടമീ പൂജയും ശനിയാഴ്ച വിശേഷാൽ മഹാനവമീ പൂജയുമുണ്ടാകും. ഒക്ടോ: 13ന് ഞായറാഴ്ച രാവിലെ ആറിന് വിജയദശമീ വിശേഷാൽ സരസ്വതീ പൂജയ്ക്കു ശേഷം ഏഴിന് മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്ത്രശർമ്മൻ കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിക്കും. തുടർന്ന് അരിയിലെഴുതിക്കും. ശേഷം വാഹനപൂജ. എഴുത്തിനിരുത്തലും വാഹനപൂജയും വഴിപാടുകളും 7510898482, 9745055 273 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്കു ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |