തിരുവനന്തപുരം: നാലുവർഷ ബിരുദത്തിൽ ആശങ്ക വേണ്ടെന്നും ഒന്നരവർഷത്തെ മുന്നൊരുക്കങ്ങളോടെയാണ് നടപ്പാക്കിയതെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. അനാവശ്യവും അടിസ്ഥാനരഹിതവുമായ ആശങ്കകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. കോഴ്സിലൂടെ വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനവും നൈപുണ്യവും ഉറപ്പുവരുത്തും. ആറായിരം അദ്ധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പരിശീലനം നൽകി. എല്ലാ സർവകലാശാലകളിലും സിലബസ് പൂർണമായി തയ്യാറാക്കി. എല്ലാ വാഴ്സിറ്റികളിലും ഇന്നൊവേഷൻ,സംരംഭകത്വ കേന്ദ്രങ്ങൾ തുടങ്ങും. ഇന്റേൺഷിപ്പിനും നൈപുണ്യ വികസനത്തിനും സ്ഥാപനങ്ങളെ എംപാനൽ ചെയ്തു. കരിയർ ക്യാമ്പസ് പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |