തിരുവനന്തപുരം: അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ റാങ്കിംഗുകളിൽ കേരള, എം.ജി സർവകലാശാലകൾക്ക് നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ക്യു.എസ് ലോക റാങ്കിംഗിൽ കേരള സർവകലാശാല ഏഷ്യൻ വിഭാഗത്തിൽ 339ഉം ദക്ഷിണേഷ്യൻ വിഭാഗത്തിൽ 88ഉം സ്ഥാനം നേടി.
അക്കാഡമിക്, ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകർ അടക്കമുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണിത്. ലണ്ടനിലെ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ആഗോള റാങ്കിംഗിൽ വേൾഡ് യൂണിവേഴ്സിറ്റി വിഭാഗത്തിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് എം.ജി സർവകലാശാല. 115 രാജ്യങ്ങളിലെ 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക. ഓക്സ്ഫഡ് സർവകലാശാലയ്ക്കാണ് തുടർച്ചയായ 9-ാം വർഷവും ഒന്നാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |