മുംബയ്: ഉപ്പ് തൊട്ട് കർപ്പൂരം വരെ നിർമ്മിക്കുന്നവരാണ് ടാറ്റ ഗ്രൂപ്പെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ടാറ്റയുടെ പേരിൽ ഉപ്പും ഇറങ്ങി. ഇറങ്ങാത്തതെന്തെന്നു ചോദിച്ചാൽ ചിന്തിക്കേണ്ടിവരും. തൊട്ടതെല്ലാം പൊന്നാണ്. വിജയഗാഥകൾ ഏറെയുണ്ട്.
എന്നാൽ ടാറ്റ പരാജയപ്പെട്ടു പോയൊരു മേഖലയുണ്ട്. അത് സിനിമയാണ്. 2003 ലാണ് രത്തൻ ടാറ്റ ഒരു സിനിമ നിർമ്മിക്കുന്നത്. എയ്ത്ത് ബാർ. ഹോളിവുഡ് ചിത്രം ഫിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം.വിക്രം ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം, ബിപാഷ ബസു തുടങ്ങിയ വൻ താരങ്ങൾ. ടാറ്റ ഇൻഫോമീഡിയ എന്ന ബാനറിലായിരുന്നു നിർമ്മാണം. ജതിൻകുമാർ, ഖുഷ്ബു ഭദ, മൻദീപ് സിംഗ് എന്നിവർ സഹ നിർമ്മാതാക്കൾ. 2004 ൽ സിനിമ പ്രദർശനത്തിനെത്തി. ചെലവ് 9.50 കോടി. വൻ താരമൂല്യവും ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത വിധം സിനിമ പരാജയപ്പെട്ടു. അതോടെ അദ്ദേഹം സിനിമാ മേഖല എന്നെന്നേയ്ക്കുമായി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |