തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്കുള്ള നിയന്ത്രണം സംബന്ധിച്ച പരാതി വസ്തുതാപരമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ കടുംപിടുത്തത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 80,000 പേർക്ക് പടികയറാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. അതിൽ കൂടുതൽ ആൾക്കാർ എത്തുമ്പോഴാണ് പ്രശ്നം. ഇപ്പോൾ എതിർപ്പുമായി വന്നിട്ടുള്ളത് ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമാണ്. 80,000 എന്നത് പ്രത്യേക കണക്കൊന്നുമല്ല. കർണാടകത്തിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ വരുന്ന ഭക്തർക്ക് വെർച്വൽ ക്യൂ എന്നൊക്കെ പറഞ്ഞാൽ പെട്ടെന്ന് കാര്യം പിടികിട്ടണമെന്നില്ല. മാത്രമല്ല, കാൽനടയായി വരുന്ന അയ്യപ്പന്മാരുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |