SignIn
Kerala Kaumudi Online
Sunday, 06 July 2025 8.39 PM IST

'ഒരു മര്യാദയൊക്കെ വേണ്ടേ, ബൈജൂ'; ലൂസിഫർ ഡയലോഗ് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
baiju

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രൂക്ഷവിമർശനം. ലൂസിഫർ സിനിമയിലെ ഹിറ്റ് ഡയലോഗ് ഓർമ്മിച്ചുകൊണ്ടാണ് ബൈജുവിനെതിരെ വിമർശനം. ചിത്രത്തിൽ അലോഷിയെന്ന കലാഭവൻ ഷാജോണിന്റെ കഥാപാത്രത്തെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബൈജു പറയുന്ന ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. ഒരു മര്യാദയൊക്കെ വേണ്ടേ എന്ന് പറഞ്ഞാണ് ബൈജു അലോഷിയെ കുറ്റപ്പെടുത്തുന്നത്. ഇതേ ഡയലോഗാണ് അപകടമുണ്ടാക്കിയ നടനെതിരെ മിക്കവരും ഉപയോഗിക്കുന്നത്.

കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം ബൈജുവിനെ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

രാത്രി 11.45ഓടെ വെള്ളയമ്പലത്ത് നിന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഭാഗത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാർ ആദ്യം ട്രാഫിക് ഐലന്റിലെ പോസ്റ്റിലും തുടർന്ന് തൊട്ടടുത്ത് മറ്റൊരു പോസ്റ്റിലും ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ കൺട്രോൾ റൂമിൽനിന്നും പൊലീസെത്തി പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈജുവിനെയും മകളെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടൻ പൊലീസുമായും നാട്ടുകാരുമായും അപകടത്തിന്റെ പേരിൽ തർക്കിച്ചു.

അപകടമുണ്ടാക്കിയതിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച ബൈജുവിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. നടൻ തയ്യാറാകാത്തതിനെ തുടർന്നാണിത്. ഇതോടെ പരിശോധനാ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്നാണ് ഡോക്ടർ നൽകിയ റിപ്പോർട്ട്. സംഭവത്തിൽ നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനകം വിവിധ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്.

TAGS: BAIJU SANTHOSH, LATEST NEWS IN MALAYALAM, CINEMA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.