തിരുവനന്തപുരം: കന്നാസുമായി വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവാവ് സ്വയം തീ കൊളുത്തി. തിരുവനന്തപുരം നഗരത്തിൽ പൂജപ്പുര ജംഗ്ഷനിൽ രാത്രി 7.15 ഓടെയാണു സംഭവം. കന്നാസിൽ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാൾ പെട്രോളുമായി നടന്നു പോകുന്നത് കണ്ട് വഴിയാത്രക്കാരൻ പൊലീസിലെയും അഗ്നി രക്ഷാ സേനയെയും അറിയിച്ചു. ഇവർ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തലയിലൂടെ പെട്രോൾ ഒഴിച്ച് കൈയിൽ ഇരുന്ന ലൈറ്റർ കത്തിക്കുകയായിരുന്നു.
കരകുളം സ്വദേശി ബൈജുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാൾ ഭാര്യയുമായി പിണങ്ങിയാണ് സ്വയം തീകൊളുത്തിയത് എന്നാണ് വിവരം. അതേസമയം യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെ വലിയ അനാസ്ഥയുണ്ടായതായി പരാതി ഉയർന്നു. ആംബുലൻസ് ഡ്രൈവർമാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഇവിടെ ട്രോളിയോ സ്ട്രെച്ചറോ അറ്റൻഡറോ ഉണ്ടായിരുന്നില്ല എന്നാണ് പരാതി. പൊള്ളലേറ്റ യുവാവ് അസ്വസ്ഥത കൊണ്ട് വിഷമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |