SignIn
Kerala Kaumudi Online
Wednesday, 16 October 2024 5.50 AM IST

ടൂറിസ്‌റ്റ് മേഖലയിൽ യുവതിക്ക് നേരെ മദ്യലഹരിയിൽ ലൈംഗികാതിക്രമം, 23കാരൻ പിടിയിൽ

Increase Font Size Decrease Font Size Print Page
arrest

വർക്കല: വിനോദസഞ്ചാര മേഖലയിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം അർഷാനാ മൻസിലിൽ അൻവർഷാ (23) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.15 ഓടെ ഹെലിപ്പാട് കൊച്ചുവിള മുക്കിനു സമീപമാണ് സംഭവം.

കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിനായി എത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഇവർ താമസിച്ചിരുന്ന റിസോർട്ടിനു സമീപം വച്ച് മദ്യലഹരിയിലായിരുന്ന അൻവർഷാ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച അൻവർഷായെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ARRESTED, YOUTH, ASSAULT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.