SignIn
Kerala Kaumudi Online
Sunday, 27 October 2024 3.07 PM IST

നിതിൻ അഗർവാൾ റോഡ് സുരക്ഷാ കമ്മിഷണർ

Increase Font Size Decrease Font Size Print Page
nitin

തിരുവനന്തപുരം: ബി.എസ്.എഫ് ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് കേരള കേഡറിലേക്ക് തിരിച്ചെത്തിയ ഡി.ജി.പി നിതിൻ അഗർവാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നൽകി. 205400- 224400 ശമ്പള സ്കെയിലിൽ ഡി.ജി.പി ഗ്രേഡോടെ എക്സ് കേഡർ തസ്തിക ഡിസംബർ 31വരെ സൃഷ്ടിച്ചാണ് നിയമനം. വിജിലൻസ് ഡയറക്ടറുടെ കേഡർ പോസ്റ്റിന് തുല്യമാക്കിയിട്ടുമുണ്ട്. നിലവിൽ കേരളാ പൊലീസിലെ ഏറ്റവും സീനിയറായ ഡി.ജിപിയാണ് നിതിൻ. പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തെ കേന്ദ്രം മാതൃകേഡറിലേക്ക് മടക്കിയത്. നേരത്തേ 2 തവണ സംസ്ഥാന പൊലീസ് മേധാവിയാവാനുള്ള പട്ടികയിൽ ഉൾപ്പെട്ടിരുന്ന അഗർവാൾ തന്നെ പരിഗണിക്കേണ്ടെന്ന് അറിയിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരുകയായിരുന്നു. നിതിനെതിരെ കേന്ദ്രസർക്കാരിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NITHIN AGARWAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.