തലശ്ശേരി: അഡ്വ. കെ.ഇ.ഗംഗാധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. ഏഴു പതിറ്റാണ്ടു നീണ്ട നിസ്വാർത്ഥവും ത്യാഗനിർഭരവുമായ പൊതു പ്രവർത്തനവും കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മുന്നേറ്റത്തിനു നൽകിയ അതുല്യമായ സംഭാവനകളും മുൻനിറുത്തിയാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം. കെ .ഇ .ഗംഗാധരന്റെ ചരമദിനമായ ഒമ്പതിന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
1.8 ലക്ഷം പേരെ
പിൻവാതിലിലൂടെ
നിയമിച്ചു: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ എട്ടുവർഷത്തെ ഭരണത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. എംപ്ലോയിമെന്റ് എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 26 ലക്ഷത്തിൽപരം യോഗ്യരായ ഉദ്യോഗാർത്ഥികൾ തൊഴിലില്ലാതെ നിൽക്കുമ്പോൾ നടത്തുന്ന ഇത്തരം നിയമനങ്ങൾ കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വർഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തിലുള്ളത്. ഇതിൽ മൂന്നിലൊന്നിലാണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുക. 22,000 ഒഴിവുകൾ എല്ലാ വർഷവും സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കൾക്കും കുടുംബക്കാർക്കുമായി വീതിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |